ദോഹ: നബിത് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ
ഹാപ്പി സമ്മർ ക്യാമ്പ്
സംഘടി പ്പിച്ചു.
പഠനം, സർഗ്ഗാത്മകത, വിനോദം എന്നിവയാൽ നിറഞ്ഞ ഊർജ്ജസ്വലമായ
സമ്മർ ക്യാമ്പിന്റെ
സമാപനം.സി.സി. ജനറൽ സെക്രട്ടറി സക്കറിയ മണിയൂർ ഉദ്ഘാടനംചെയ്തു.
ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ
നബിത് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർമേധാവി
നിസാർ നദ്വി സ്വാഗതം പറഞ്ഞു.
ഐഎസ്സി പ്രസിഡന്റ്
ഇ.പി. ......

ദോഹ: മൂന്നു പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്നേഹാദരം അർപ്പിച്ചു.
തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, ഭാരവാഹികളായ നവാസ് ആസാദ് നഗർ, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ അഭിനന്ദനവും യാത്രയപ്പ് സമ്മാനവും നൽകി.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറന്തോട്, 37 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. അനവധി പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുക്കുന്നതിലൂടെ ജീവിതോപാധി ഉറപ്പിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിനിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടു.
ദോഹമുനിസിപ്പാലിറ്റിയിലെ ബലദിയ കൺട്രോൾ ഡിപ്പാർട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട്, നാട്ടിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വഴിയാണ് സംഘടനാരംഗത്ത് പ്രവേശിച്ചത്. ......
ദോഹ: കടുത്ത വേനൽക്കാല കാറ്റിന് വിരാമം കുറിച്ച് കൊണ്ട്
ഇന്ന്പുലർച്ചയോടെ ആകാശത്ത് സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു,.കാലാവസ്ഥ ക്രമേണമിതമായതിന്റെയും, തണുത്ത രാത്രികൾ, കുറഞ്ഞ പകലുകൾ, മഴയുടെ സാധ്യത എന്നിവയോടുകൂടിയ സീസണൽ മാറ്റത്തിന്റെ ആരംഭത്തിന്റെയും അടയാളമായാണ് സുഹൈൽ നക്ഷത്രത്തിന്റെ ആഗമനത്തെ അറബ് ലോകത്തിന്റെ പാരമ്പര്യം വിലയിരുത്തിപോരുന്നത്.
ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധനായ ഡോ. ബഷീർ മർസൂക്ക്, എല്ലാ വർഷവും ഓഗസ്റ്റ് 24 ന് സുഹൈൽ ഉദിക്കുന്നത് 53 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിന്റെ ആരംഭം കുറിക്കുന്നുവെന്ന് വ്യക്തമാക്കിയത്.ഇന്ന് പുലർച്ചെ മുതൽ തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈലിനെ ജ്യോതിശാസ്ത്രപരമായി നിരീക്ഷിക്കാൻ കഴിയും. ......
ദോഹ: സാങ്കേതികവിദ്യയുടെയും ആഗോള സഹകരണത്തിന്റെയും ശക്തിക്ക് ഊന്നൽ നൽകിക്കൊണ്ട് ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) പ്രസിഡന്റും, ദോഹയിലെ പ്രമുഖ വ്യക്തിത്വവുമായ ശ്രീ. താഹ മുഹമ്മദ് അബ്ദുൽ കരീം ബീജിംഗിൽ നടന്ന പത്താമത് വേൾഡ് റോബോട്ട് കോൺഫറൻസിൽ (ഡബ്ല്യുആർസി 2025) പ്രത്യേക ക്ഷണിതാവും പ്രഭാഷകനുമായി പങ്കെടുത്തു. ......
അഹമ്മദാബാദ്: ഗാസയിലെ ജനങ്ങൾക്കുവേണ്ടിയെന്ന പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയ സിറിയൻ പൗരൻ ഗുജറാത്തിൽ അറസ്റ്റിലായി. അലി മേഗാത് അൽ-അസ്ർ എന്നയാളെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഇപ്പോൾ ഉയർന്നിട്ടുള്ള ലൈംഗികാരോപണങ്ങളുടെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ ആരും രാഹുലിനെതിരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ......
കേരളത്തിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. ഒരു നിയമസഭാംഗം പല സ്ത്രീകൾക്കെതിരെയും ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ......
വെൺമണി: വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്നിനിൻ്റെ ഉദ്ഘാടനം എക്സികുട്ടിവ് കമ്മറ്റിയംഗം ഇ. കെ അംബുജാക്ഷനിൽ നിന്നും ഫോമും, ഫീസും വാങ്ങി പ്രസിഡണ്ട് കോശി സാമുവേൽ നിർവ്വഹിച്ചു. ......